Skip to main content

സ്‌നേഹിത ഹെല്‍പ് ഡെസ്‌ക്: കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 398 കേസുകള്‍

കുടുംബശ്രീ ജില്ലാ മിഷന്‍ നടപ്പിലാക്കുന്ന സ്‌നേഹിത ജന്‍ഡര്‍ ഹെല്പ് ഡെസ്‌കിന്റെ സംയുക്ത മീറ്റിംഗ് കളക്ടറേറ്റില്‍ എ.ഡി.എം ബീന പി ആനന്ദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. 2024 ഫെബ്രുവരി മുതല്‍ 2025 ജനുവരി 25 വരെ ജില്ലയില്‍ 398 കേസുകളാണ് സ്‌നേഹിത ജന്‍ഡര്‍ ഹെല്പ് ഡെസ്‌കില്‍ റിപ്പോര്‍ട്ട് ചെയ്തത്. 711 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി. 173 പേര്‍ക്കാണ് സ്‌നേഹിത വഴി താമസ സൗകര്യം ഒരുക്കിയത്.

ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി വഴി 72 കേസുകളാണ് കഴിഞ്ഞ വര്‍ഷം സ്‌നേഹിതയില്‍ എത്തിയത്. 82 കേസുകള്‍ സ്‌നേഹിതയില്‍ നിന്ന് സി.ഡബ്യു.സിക്ക് റെഫര്‍ ചെയ്തിട്ടുണ്ട്. 31 കേസുകള്‍ പോലീസിന് റെഫര്‍ ചെയ്തു. സ്‌നേഹിതയില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ എയ്ഡ് വഴി 75 കേസുകള്‍ നടത്തി.

തീരദേശങ്ങളില്‍ താമസിക്കുന്ന സ്ത്രീകളും കുട്ടികളും പോഷകാഹാര പ്രശ്‌നം നേരിടുന്നുണ്ടെന്നും ഇവിടങ്ങളിലെ വിധവകളായ സ്ത്രീകള്‍ക്ക് കൗണ്‍സിലിംഗ് നല്‍കണമെന്നും യോഗത്തിൽ ആവശ്യമുയര്‍ന്നു. സ്ത്രീകളുടേയും കുട്ടികളുടേയും പലവിധ പ്രശ്‌നങ്ങളും അതിന് സ്‌നേഹിത ഹെല്‍പ് ഡെസ്‌ക് നല്‍കുന്ന സേവനങ്ങളും ചര്‍ച്ച ചെയ്തു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍  പങ്കെടുത്തു.

date