Post Category
ഭരണഭാഷാ വാരാഘോഷം: കവിതാലാപന മത്സര വിജയികള്‍
ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച കവിതാലാപന മത്സരത്തിലെ വിജയികള്‍: ഒന്നാം സ്ഥാനം- അനു കൃഷ്ണ പി ജി (കളക്ടറേറ്റ് ഫെയര്‍ കോപ്പി വിഭാഗം), രണ്ടാം സ്ഥാനം ദിവ്യ വാസുദേവന്‍ (പട്ടികജാതി വികസന വകുപ്പ്), മൂന്നാം സ്ഥാനം സുരേഷ് ഉത്രാടം (ജെ ഡി ഓഫീസ്). ശാസ്താംകോട്ട ഡിബി കോളേജ് റിട്ട. പ്രൊഫസര്‍ ഡോ. ആര്‍ എസ് രാജീവ്, ഫാത്തിമ മാതാ നാഷണല്‍ കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പെട്രിഷ്യ ജോണ്‍ എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. വിജയികള്‍ക്കുള്ള സമ്മാനദാനം നവംബര്‍ ഏഴിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് നിര്‍വഹിക്കും.
(പി.ആര്‍.കെ നമ്പര്‍ 2899/2024)
date
- Log in to post comments