Skip to main content

വനിതാ ജം​ഗ്ഷൻ: ഏഴ് ലക്ഷം വനിതകൾ ജില്ലയിൽ പങ്കാളികളായി

ജില്ലയിലെ 73 ​ഗ്രാമപഞ്ചായത്തുകളും നാല് മുനിസിപ്പാലിറ്റികളും വനിതാ ജം​ഗ്ഷൻ ​ഗംഭീരമായി ഏറ്റെടുത്തുവെന്നും ഏഴ് ലക്ഷം വനിതകൾ പരിപാടിയുടെ ഭാ​ഗമായെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സർക്കാർ ജോലിക്കാരായ വനിതകൾ കൂടുതലായി പങ്കെടുത്തു. ജില്ലാ വനിതാ ജം​ഗ്ഷന്റെ ഉദ്ഘാടനം ഫെബ്രുവരി 7ന് വൈകുന്നേര൦ 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആരോ​ഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ആർ.ബിന്ദു, ജെ.ചിഞ്ചുറാണി, ഒ.എസ് അംബിക എംഎൽഎ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ജില്ലാ കളക്ടർ അനുകുമാരി, നവകേരളം കർമ്മപദ്ധതി സ്റ്റേറ്റ് കോ ഓർഡിനേറ്റർ ടി.എൻ സീമ, കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും. തുടർന്ന് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കലാപരിപാടികൾ നടക്കും. രാത്രി നടത്തത്തോടെ ഈ വർഷത്തെ വനിതാ ജം​ഗ്ഷ൯ പരിപാടികൾ സമാപിക്കുമെന്നു൦ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ഇന്ന് (ഫെബ്രുവരി 5) ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളിലെ വനിതാ ജീവനക്കാരുടെ കലാപരിപാടികൾ നടക്കും. ജില്ലാ കളക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്യും.

 നാളെ (ഫെബ്രുവരി 6)ന് കോർപ്പറേഷൻ സംഘടിപ്പിക്കുന്ന വിവിധ കലാപരിപാടികൾ നടക്കും. സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി ഡയറക്ടർ പ്രൊഫ.എ.ജി ഒലീന ഉദ്ഘാടനം നിർവ്വഹിക്കും.

date