Skip to main content

കളക്ട്രേറ്റിൽ ഭരണഭാഷാവബോധ പരിപാടി സംഘടിപ്പിക്കും

ജില്ലയിലെ ജില്ലാ ഓഫീസർമാർക്കായി കളക്ട്രേറ്റിൽ ഭരണഭാഷാവബോധ പരിപാടി സംഘടിപ്പിക്കുന്നു. ഇന്ന് (05-02-25) രാവിലെ 10.30ന് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ അനുകുമാരി നിർവഹിക്കും. എഡിഎം ബീന പി ആനന്ദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷണൽ സെക്രട്ടറി കെ കെ ബാലഗോപാൽ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലി കൊടുക്കും. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഭാഷാ വിദഗ്ധൻ ഡോ. ആർ ശിവകുമാർ വിഷയാവതരണം നടത്തും.

date