ജില്ലാ വനിതാ ജംഗ്ഷന് തുടക്കമിട്ട് വിളംബരയാത്ര
പൊതുഇടം സ്ത്രീകൾക്ക് കൂടി സുരക്ഷിത ഇടമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ആസൂത്രണ സമിതി സംഘടിപ്പിക്കുന്ന വനിതാ ജംഗ്ഷന്റെ ഭാഗമായുള്ള ജില്ലാതല വനിതാജംഗ്ഷന് തുടക്കമിട്ട് വിളംബര യാത്ര നടത്തി . പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നുള്ള വിളംബര യാത്ര യൂണിവേഴ്സിറ്റി കോളേജ് അസിസ്റ്റന്റ് പ്രൊഫസർ വി. ശാരദദേവി ഫ്ലാഗ് ഓഫ് ചെയ്തു.
വഴുതക്കാട് ആനിമസ്ക്രീൻ സ്ക്വയറിൽ നിന്നുള്ള യാത്ര മികച്ച കർഷകയ്ക്കുള്ള മുഖ്യമന്ത്രിയുടെ അവാർഡ് നേടിയ ശാന്തയും അക്കമ്മ ചെറിയാൻ സ്ക്വയറിൽ നിന്നും ആരംഭിച്ച യാത്ര മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീതും ഫ്ലാഗ് ഓഫ് ചെയ്തു. മാനവീയം വീഥിയിലെത്തിയ വിളംബര യാത്രയുടെ സംഗമത്തിൽ പഞ്ചമി ഇടത്തിന്റെ പ്രഖ്യാപനവും വിവിധ കലാപരിപാടികളുടെ ഉദ്ഘാടനവും വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി. സതീദേവി നിർവഹിച്ചു. എല്ലാവരെയും സമഭാവനയോടെ വീക്ഷിക്കുന്ന ഒരു സംസ്ഥാനമായി കേരളത്തെ മുന്നോട്ട് നയിക്കുന്നതിന് വേണ്ടിയുള്ള ഉത്തരവാദിത്വമാണ് നമുക്കുള്ളതെന്ന് പി സതീദേവി വ്യക്തമാക്കി.
മാനവീയം വീഥിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ജില്ലാ ആസൂത്രണ സമിതി അംഗം ഗീതാ നസീർ, ജില്ലാ ആസൂത്രണസമിതി അംഗം വി. പ്രിയദർശിനി,ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി. ആർ സലൂജ എന്നിവർ പങ്കെടുത്തു.
- Log in to post comments