Skip to main content

സൗജന്യ പി.എസ്.സി കോച്ചിംഗ്

സാമൂഹ്യനീതി വകുപ്പിനു കീഴില്‍ പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി സൗജന്യ പി.എസ്.സി പരിശീലനം സംഘടിപ്പിക്കുന്നു. ആറുമാസമാണ് പരിശീലന കാലയളവ്. എസ്.എസ്.എല്‍.സി/ പ്ലസ് ടു/ ബിരുദം പാസ്സായ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. അഭിമുഖം വഴിയാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. വിശദ വിവരങ്ങള്‍ക്ക് ഭിന്നശേഷി പരിശീലന കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍ : 0471-2343618

date