Skip to main content

സീനിയര്‍ റസിഡന്റ് തസ്തികയില്‍ താത്കാലിക ഒഴിവ്

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സീനിയര്‍ റസിഡന്റ് തസ്തികയില്‍ 15 താത്കാലിക ഒഴിവുണ്ട്. എം.ബി.ബി.എസ് ബിരുദം/ ബിരുദാനന്തര ബിരുദം/ DNB, കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നീ യോഗ്യതയുള്ള 18നും 50നും മധ്യേ പ്രായപരിധിയുള്ള ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവര്‍ പ്രൊഫഷണൽ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 12ന് മുമ്പ് നേരിട്ട് ഹാജരാകണമെന്ന് ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

date