Skip to main content

വനിതാ ജംഗ്ഷന്‍: കലാവിരുന്ന് ഒരുക്കി സ്ത്രീകള്‍

സ്ത്രീകളുടെ കലാവിരുന്നിന് സാക്ഷ്യം വഹിക്കുകയാണ് മാനവീയംവീഥി. ജില്ലാ ആസൂത്രണ സമിതി സംഘടിപ്പിക്കുന്ന വനിതാ ജംഗ്ഷന്റെ ഭാഗമായാണ് മാനവീയം വീഥി ആട്ടവും പാട്ടും ആര്‍പ്പോവിളികളുമായി രാപകൽ വ്യത്യാസങ്ങളില്ലാതെ കലാവിരുന്നുകള്‍ക്ക് സാക്ഷ്യം വഹിക്കുന്നത്.

ഫെബ്രുവരി നാലിന് വിളംബര ജാഥയോടെ ആരംഭിച്ച പരിപാടികള്‍ നാളെ (ഫെബ്രുവരി 7) അവസാനിക്കും. സമാപന സമ്മേളനം മാനവീയം വീഥിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിവിധ കലാപരിപാടികളോടെയും രാത്രി നടത്തത്തോടെയും സമാപനം കുറിയ്ക്കുന്ന ജില്ലാ വനിതാ ജംഗ്ഷന്‍ ഇതിനോടകം തന്നെ തലസ്ഥാനത്തെ സ്ത്രീകള്‍ ഏറ്റെടുത്തു കഴിഞ്ഞു.

date