Skip to main content

കേരള മീഡിയഅക്കാദമി: വീഡിയോ എഡിറ്റിംഗ് പരീക്ഷാഫലം പ്രഖ്യാപിച്ചു

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ 2024 ജൂണ്‍ ബാച്ച് വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. അമല്‍ സക്കറിയ അലക്സ് ഒന്നാം റാങ്കിനും ഗോകുല്‍ ബി രണ്ടാം റാങ്കിനും അഭിജിത്ത് എസ്, ആയുഷ് മനോജ് എന്നിവര്‍ മൂന്നാം റാങ്കിനും അര്‍ഹരായി. ഒന്നാം റാങ്കിന് അര്‍ഹനായ അമല്‍ സക്കറിയ അലക്സ് കൊല്ലം ആയൂര്‍ അഞ്ജനത്തില്‍ സൂസി അലക്സിന്റെയും പി.സി. അലക്സാണ്ടറിന്റെയും മകനാണ്. രണ്ടാം റാങ്കിന് അര്‍ഹനായ ഗോകുല്‍ ബി കൊല്ലം പുത്തനമ്പലം ഐവര്‍കാല നടുവില്‍ ഗോകുലത്തില്‍ ബി ബീനയുടെയും ടി ബാഹുലേയന്‍ നായരുടെയും മകനാണ്. മൂന്നാം റാങ്ക് നേടിയ ആയുഷ് മനോജ് കൊല്ലം കടയ്ക്കല്‍ ദേവിയില്‍ ദിവ്യ മനോജിന്റെയും ഡി. മനോജിന്റെയും മകനും, അഭിജിത്ത് എസ് കൊല്ലം പെരുമ്പുഴ വഞ്ചിമുക്ക് സുജ നിവാസില്‍ പി സുരേഷ് കുമാറിന്റെയും എസ് സുജയുടെയും മകനുമാണ്. പരീക്ഷാഫലം അക്കാദമി വെബ്സൈറ്റായ www.keralamediaacademy.org ല്‍ ലഭിക്കും.

date