Skip to main content

ഇംഹാന്‍സില്‍ ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് കരാര്‍ നിയമനം

 

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സും സാമൂഹ്യ നീതി വകുപ്പും ചേര്‍ന്നുനടത്തുന്ന മാനസികരോഗം നേരിടുന്ന മുതിര്‍ന്നവര്‍ക്ക് പിന്തുണയും പുനരധിവാസവും എന്ന പ്രോജക്ടിലേക്ക് കരാറടിസ്ഥാനത്തില്‍ ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒക്യുപ്പേഷണല്‍ തെറാപ്പിയില്‍ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ നവംബര്‍ മൂന്നിന് അഞ്ചുമണിക്ക് മുമ്പ് ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍കോളേജ് പി.ഒ. ,കോഴിക്കോട് എന്ന വിലാസത്തില്‍ ലഭിക്കണം.
(പി.ആര്‍.പി. 2540/2018)

 

date