സ്മാര്‍ട്ടായി കരകുളം കൃഷിഭവന്
#കരകുളം സ്മാർട്ട് കൃഷിഭവൻ ഉദ്ഘാടനം ഇന്ന്#
കൃഷിഭവനുകളെ ആധുനികവത്കരിക്കുക, നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരിലേക്ക് സേവനങ്ങള്‍ സമയബന്ധിതമായും കൃത്യതയോടെയും എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സ്മാര്‍ട്ട് കൃഷിഭവന് പദ്ധതിയുടെ ഭാഗമായി കരകുളം കൃഷിഭവനും സ്മാര്‍ട്ട് കൃഷിഭവനാകുന്നു.
പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ തെരഞ്ഞെടുത്ത രണ്ട് കൃഷിഭവനുകളില്‍ ഒന്നാണ് കരകുളം കൃഷിഭവന്. കൃഷി വകുപ്പിന്റെയും കരകുളം ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയായാണ് നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ കരകുളം കൃഷിഭവന് സ്മാര്‍ട്ടാക്കിയത്. 25 ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി കൃഷി വകുപ്പ് അനുവദിച്ചത്. കരകുളം ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12.5 ലക്ഷം രൂപ കൂടി വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്.
കര്‍ഷകര്‍ക്ക് ലഭ്യമാക്കേണ്ട സേവനങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുക, പേപ്പര്‍ലെസ് സംവിധാനം ഏര്‍പ്പെടുത്തുക, കര്‍ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള സംവിധാനം ഏര്‍പ്പെടുത്തുക, വിള പരിപാലനത്തിനുള്ള പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക് സംവിധാനം ഒരുക്കുക, അഗ്രോ ഫാര്‍മസി വഴി കര്‍ഷകര്‍ക്ക് വിള പരിപാലനത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുക തുടങ്ങി വിവിധ സേവനങ്ങളാണ് സ്മാര്‍ട്ട് കൃഷിഭവന് വഴി നടപ്പിലാക്കുക.
ഇന്ന് വൈകിട്ട് 4.30ന് (11/02/2025) കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് കരകുളം സ്മാര്‍ട്ട് കൃഷിഭവന് ഉദ്ഘാടനം ചെയ്യും. ഏണിക്കരയില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്. അനില്‍ അധ്യക്ഷത വഹിക്കും. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ലേഖ റാണി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ദീപ.വി തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments