Skip to main content

ഗതാഗത നിയന്ത്രണം

അരിക്കട- മുക്കുന്നിമല റോഡില്‍ ഇടയ്‌ക്കോട് ജംഗ്ഷന്‍ കഴിഞ്ഞിട്ടുള്ള തോടിനു കുറുകെ കള്‍വര്‍ട്ടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്ത് ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ പ്രദേശത്തെ വാഹന ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണ്.

അരിക്കടമുക്ക് ഭാഗത്തുനിന്നും മുക്കുന്നിമലയിലേക്കു പോകുന്ന വാഹനങ്ങള്‍ കളപ്രകോണം ക്ഷേത്രം റോഡിലൂടെയും മുക്കുന്നിമലയില്‍ നിന്നും അരിക്കടമുക്കിലേക്കു പോകുന്ന വാഹനങ്ങള്‍ മഞ്ചാടത്ത് മണലുവിള റോഡിലൂടെയും പോകണമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

date