Skip to main content

ഇടവിള കിറ്റ് വിതരണം ചെയ്തു

 

ഇടവിള കൃഷി പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി മുല്ലശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഇടവിള കിറ്റുകൾ വിതരണം ചെയ്തു. 2024 - 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇടവിള കിറ്റുകള്‍ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദില്‍ന ധനേഷ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. മുല്ലശ്ശേരി കൃഷിഭവന്‍ ഓഫീസ് പരിസരത്ത് നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ആലി അധ്യക്ഷതവഹിച്ചു. ജനകീയാസൂത്രണം പദ്ധതി പ്രകാരം ഒരു ലക്ഷം രൂപ വകയിരുത്തി 500 കിറ്റുകളാണ് വിതരണം ചെയ്തത്. ചേമ്പ്, ചേന, കാച്ചില്‍, ഇഞ്ചി തുടങ്ങി അഞ്ച് ഇനം കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ അടങ്ങുന്നതാണ് കിറ്റുകള്‍.

 

 വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീദേവി ഡേവിസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മിനി മോഹന്‍ദാസ്, ജനപ്രതിനിധികളായ ക്ലമന്റ് ഫ്രാന്‍സിസ്, ടി.ജി പ്രവീണ്‍, സുനീതി അരുണ്‍കുമാര്‍, ശ്രീദേവി ജയരാജന്‍, രാജശ്രീ ഗോപകുമാര്‍ തുടങ്ങിയവർ സംസാരിച്ചു.

date