Post Category
കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു
കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 ലെ വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാര്‍ സംഘടിപ്പിച്ചു. സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം ജിജു പി. അലക്‌സ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തുകൾ, പ്രാദേശിക വികസന നേട്ടങ്ങള്‍ക്കൊപ്പം ബ്ലോക്ക്തല സംരംഭക വികസന കേന്ദ്രം രൂപീകരിച്ച് സമഗ്ര വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബജറ്റ് തയ്യാറാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശീജ ഉണ്ണികൃഷ്ണന്‍, സെക്രട്ടറി ബിനില്‍.എസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.
date
- Log in to post comments