Post Category
ഗതാഗതം നിരോധിച്ചു
പ്രാവച്ചമ്പലം ഊരൂട്ടമ്പലം റോഡില്‍ വലിയറത്തല ജംഗ്ഷനില്‍ കലുങ്ക് പൊളിച്ചു പണിയുന്നതിനാല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
പ്രാവച്ചമ്പലം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ നരുവാമൂട്ടില്‍ നിന്നും തിരിഞ്ഞ് മുക്കംപാലംമൂട് വഴി വലിയറത്തല വന്ന് ഊരൂട്ടമ്പലം ഭാഗത്തേക്കും ഊരൂട്ടമ്പലം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ വലിയറത്തല നിന്നും തിരിഞ്ഞ് മുക്കംപാലംമൂട് വഴി നരുവാമൂട് വന്ന് പ്രാവച്ചമ്പലം ഭാഗത്തേക്കും പോകേണ്ടതാണ്.
date
- Log in to post comments