Post Category
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൽ ജോബ് സ്റ്റേഷൻ
സംസ്ഥാന നോളഡ്ജ് മിഷനുമായി ചേർന്ന് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൽ ജോബ് സ്റ്റേഷൻ ആരംഭിക്കുന്നു. ഫെബ്രുവരി 17ന് ഉച്ചയ്ക്ക് 2 ന് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരി പ്രസാദ് ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിക്കും. തൊഴിൽ നേടുന്നതിനും നൈപുണ്യ വികസനത്തിനും ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരം ജോബ് സ്റ്റേഷനിലൂടെ ലഭിക്കും.
18 നും 59നും ഇടയിൽ പ്രായമുള്ള, പത്താം ക്ലാസ്സിനു മുകളിൽ യോഗ്യതയുള്ളവർക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ജോബ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യാം. എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് സമയം. രജിസ്റ്റർ ചെയ്യുന്നവർക്ക് മറ്റ് ജില്ലകളിൽ നടക്കുന്ന ജോബ് ഫെയറുകളിലും പങ്കെടുക്കാം.
date
- Log in to post comments