Post Category
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്‍ബിഎസ് സ്‌കില്‍ സെന്ററുകളില്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്സുകള്‍ ആരംഭിക്കുന്നു.
പ്ലസ് ടു പാസ്സായവര്‍ക്ക് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഡിപ്ലോമ കോഴ്സിനും ഡിഗ്രി കഴിഞ്ഞവര്‍ക്ക് ആറു മാസത്തെ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സിനും ചേരാവുന്നതാണ്. ക്ളാസ് റൂം പഠനം കൂടാതെ ഹോസ്പിറ്റലുകളില്‍ ഇന്റേണ്‍ഷിപ്പും കോഴ്‌സിന്റെ ഭാഗമായി ഉണ്ടാകും. ഫോണ്‍: 6238553571
date
- Log in to post comments