Skip to main content

സപ്പോർട്ടിംഗ് എൻജിനീയർമാരുടെ ഒഴിവ്

തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിലെ സപ്പോർട്ടിംഗ് എൻജിനീയർമാരുടെ രണ്ട് ഒഴിവുകളിലേക്ക്‌ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ പട്ടികജാതി വിഭാഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

35 വയസാണ് പ്രായപരിധി. ബി.ടെക് (കംപ്യൂട്ടർ സയൻസ്/ ഐടി), എം.സി.എ / എം.എസ് .സി കംപ്യൂട്ടർ സയൻസ്/ എം. എസ്. സി ഐടി എന്നിവയാണ് യോഗ്യതകൾ .

താത്പര്യമുള്ളവർ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും വിശദമായ ബയോഡാറ്റയും സഹിതം ഫെബ്രുവരി 22 ന് മുൻപായി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്

date