Skip to main content

വാർഡ് വിഭജനം : പൂർണമായ മേൽവിലാസമില്ലാതെ പരാതി സമർപ്പിച്ചവർക്ക് പബ്ലിക് ഹിയറി൦ഗ്

തിരുവനന്തപുരം നഗരസഭയുടെ കരട് വാർഡ് വിഭജനവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ / പരാതികൾ / അഭിപ്രായങ്ങൾ എന്നിവ തീർപ്പാക്കുന്നതിനായി ഫെബ്രുവരി 22 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വാർഡ് അടിസ്ഥാനത്തിൽ പബ്ലിക്ക് ഹിയറിംഗ് നടത്തുന്നു.

വാർഡ് വിഭജന നിർദേശങ്ങളിന്മേൽ പൂർണമായ മേൽവിലാസം രേഖപ്പെടുത്താതെ പരാതികൾ / അഭിപ്രായങ്ങൾ / ആക്ഷേപങ്ങൾ എന്നിവ സമർപ്പിച്ച് രസീത് കൈപ്പറ്റിയവർ  ഈ അറിയിപ്പ് പ്രകാരം  കൈപ്പറ്റ് രസീതുമായി 22 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ഹിയറിംഗിൽ ഹാജരാകേണ്ടതാണ്.

പ്രസിഡൻ്റ്/ സെക്രട്ടറി ശ്രീ വലിയവീട് പൗരസമിതി (12. ചെല്ലമംഗലം) , സുനിൽബാബു.എസ് ( ഉള്ളൂർ) എന്നിവർ രാവിലെ ഒൻപതിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രസീതുമായി എത്തി ചേരണം.

അഞ്ചു. എം എ , തോപ്പിൽ പുത്തൻ പുറത്തു വീട്, എം.സി റോഡ് (59.നെടുങ്കാട്) , ആനന്ദ് എം എ , മുല്ലൂർ പി ഒ 695521 ( മുള്ളൂർ) , മോഹനചന്ദ്രൻ നായർ, പ്രസിഡൻ്റ് എൻഎസ്എസ് കരയോഗം (മുള്ളൂർ) , സോമൻ നായർ പി. കെ - താണുപിള്ള റസിഡൻ്റ്സ് അസോസിയേഷൻ ( ശ്രീവരാഹം) , കെ. ചന്ദ്ര ബാലൻ - പ്രസിഡൻ്റ് - ജി .കുട്ടപ്പൻ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് (ശ്രീവരാഹം) , രാധാകൃഷ്ണൻ നായർ - സെക്രട്ടറി - സചിവോത്തമ റസിഡൻ്റ്സ് അസോസിയേഷൻ ( ശ്രീവരാഹം ) , സെക്രട്ടറി - ശ്രീവരാഹം നായർ കരയോഗം ( ശ്രീവരാഹം ) , ശ്രീവരാഹം വിജയൻ - ശ്രീവരാഹം വാർഡ് സംരക്ഷണ സമിതി പ്രസിഡൻ്റ് ( ശ്രീവരാഹം ), പ്രശാന്ത്. ജി- ചിറ്റാറ്റിങ്കര വട്ടിയൂർക്കാവ് (പിടിപി നഗർ) , പ്രസിഡൻ്റ് - വട്ടിയൂർകാവ് സാംസ്കാരിക സമിതി ( പിടിപി നഗർ), ബി.എസ്. സുജാത, മുൻ കൗൺസിലർ - വലിയവിള വാർഡ് - തിരുവനന്തപുരം നഗരസഭ ( പിടിപി നഗർ) എന്നിവർ രാവിലെ 11 മണിക്ക് ഹിയറിംഗിൽ പങ്കെടുക്കണം

 ജി. വിനോദ്, ബൂത്ത് 1 - വഞ്ചിയൂർ വാർഡ് ( 86.വഞ്ചിയൂർ ) , ജി . വിനോദ് - ബൂത്ത് II - വഞ്ചിയൂർ വാർഡ് ( 86.വഞ്ചിയൂർ ) , ഡി. സതീഷ് കുമാർ - കുന്നുംപുറം റസിഡൻ്റ്സ് അസോസിയേഷൻ ( 86. വഞ്ചിയൂർ ) , എം ആർ. മനോജ് - സിഎംപി ജില്ലാ സെക്രട്ടറി -തിരുവനന്തപുരം ( 87. കണ്ണമ്മൂല ) , പ്രതാപൻ - കുളത്തൂർ പൗരസമിതി ( 100. ആറ്റിപ്ര ) , അനീഷ് ബാബു - വി.എസ്. എസ്.സി പൗരസമിതി (100. ആറ്റിപ്ര ) , കെ .കെ . സുരേഷ് - വള്ളക്കടവ് (കുര്യാത്തി), യംഗ് മെൻസ് അസോസിയേഷൻ - വൈ. എം. എ. റോഡ് (പെരുന്താന്നി) , കുടുംബശ്രീ യൂണിറ്റ് - പെരുന്താന്നി (പെരുന്താന്നി), ഫ്രണ്ട്സ് ഈഞ്ചക്കൽ തിരുവനന്തപുരം ( പെരുന്താന്നി) , തീരദേശ ജനകീയ കൂട്ടായ്മ - മെഡിക്കൽ കോളേജ് ( ബീമാപള്ളി )  എന്നിവർ   ഉച്ചയ്ക്ക് രണ്ടു മണി മുതൽ നടക്കുന്ന ഹിയറിംഗിൽ പങ്കെടുക്കണമെന്ന് തിരുവനന്തപുരം നഗരസഭാ സെക്രട്ടറി അറിയിച്ചു.

date