Skip to main content

ഉപതിരഞ്ഞെടുപ്പ്: മദ്യനിരോധനം ഏര്‍പ്പെടുത്തി

ജില്ലയില്‍ ഫെബ്രുവരി 24 ന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് നടപടികള്‍ നടക്കുന്ന വാര്‍ഡുകളില്‍ ജില്ലാ കളക്ടര്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി.

തിരുവനന്തപുരം കേര്‍പ്പറേഷനിലെ ശ്രീവരാഹം , കരുംകുളം ഗ്രാമ പഞ്ചായത്തിലെ കൊച്ചുപള്ളി, പൂവച്ചല്‍ ഗ്രാമ പഞ്ചായത്തിലെ പുളിങ്കോട്, പാങ്ങോട് ഗ്രാമ പഞ്ചായത്തിലെ പുലിപ്പാറ എന്നീ വാര്‍ഡുകളുടെ പരിധിക്കുള്ളിലും, പോളിംഗ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന ശ്രീവരാഹം, പി.എച്ച്.സി പുല്ലുവിള , പൂവച്ചല്‍ , പുലിപ്പാറ എന്നീ വാര്‍ഡുകളുടെ പരിധിയ്ക്കുള്ളിലും വേട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ടുമുമ്പുള്ള 48 മണിക്കൂറായിരിക്കും  മദ്യനിരോധനം.

വോട്ടെണ്ണല്‍ കേന്ദ്രം സ്ഥിതി ചെയ്യുന്ന ശ്രീവരാഹം , കിളിത്തട്ട്, പൂവച്ചല്‍, പാങ്ങോട് എന്നീ വാര്‍ഡുകളുടെ പരിധിയില്‍ വോട്ടെണ്ണല്‍ ദിവസവും സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

date