Skip to main content

'ആരോഗ്യം ആനന്ദം'  ക്യാമ്പയിന്റെ ഭാഗമായി സാക്ഷരത മിഷനും

 

ആരോഗ്യവകുപ്പിന്റെ 'ആരോഗ്യം ആനന്ദം'ക്യാന്‍സര്‍ പ്രതിരോധ പദ്ധതിയുടെ ഭാഗമായി ഏകദിന ക്യാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ സംഘടിപ്പിച്ച് ജില്ലാ സാക്ഷരതാ മിഷന്‍. പത്താം തരം, ഹയര്‍ സെക്കന്ററി തുല്യത പഠന കേന്ദ്രങ്ങളില്‍ ക്യാന്‍സര്‍ പ്രതിരോധ ബോധവത്കരണ കുറിപ്പ് വായിച്ചു. തുടര്‍ന്ന് ജീവിത ശൈലി രോഗ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു. മേപ്പയില്‍ സംസ്‌കൃതം സ്‌കൂള്‍ പഠനകേന്ദ്രത്തില്‍ ജില്ലാ സാക്ഷരതാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി വി ശാസ്ത പ്രസാദിന്റെ അദ്ധ്യക്ഷതയില്‍ ക്ലാസ് ലീഡര്‍ വി റീജ ലഘുകുറിപ്പ് വായിച്ച് ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. 

ഹയര്‍ സെക്കന്ററി തുല്യത കോ ഓര്‍ഡിനേറ്റര്‍ എം ഷാജി, പത്താം തരം തുല്യത കോ ഓര്‍ഡിനേറ്റര്‍ കെ കെ റീന തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സാക്ഷരതാ മിഷന്‍ സാമൂഹ്യ സാക്ഷരതാ പദ്ധതി സംബന്ധിച്ച് നേരത്തെ നടത്തിയ ജില്ലാതല പരിശീലനത്തില്‍ പങ്കെടുത്ത ക്ലാസ്സ് ലീഡര്‍മാരും സമ്പര്‍ക്ക പഠനകേന്ദ്രം കോ ഓര്‍ഡിനേറ്റര്‍മാരും ജില്ലയിലെ തുല്യത സമ്പര്‍ക്ക പഠന കേന്ദ്രങ്ങളില്‍ ക്യാമ്പയിനിന് നേതൃത്വം നല്‍കി.

date