Post Category
മുര്യങ്കര ക്ഷേത്രത്തിലെ പൂരമഹോത്സവം: മദ്യനിരോധനം ഏർപ്പെടുത്തും
പാറശാല മുര്യങ്കര ശ്രീഭുവനേശ്വരി ക്ഷേത്രത്തില്‍ നടക്കുന്ന പൂരമഹോത്സവത്തോടനുബന്ധിച്ച്, ക്ഷേത്രത്തിന് ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള പാറശാല ബിവറേജസ് ഔട്ട്ലെറ്റിലെ മദ്യ വിൽപ്പന നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ അനുകുമാരി ഉത്തരവിറക്കി. മാര്‍ച്ച് 11ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മുതല്‍ ഒന്‍പതു വരെയാണ് മദ്യനിരോധനം.
വിവിധ സ്ഥലങ്ങളില്‍ നിന്നെത്തുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനുമാണ് നടപടി.
date
- Log in to post comments