Skip to main content

ടിങ്കര്‍ഹബ് മികച്ച ക്യാമ്പസ് അവാര്‍ഡ്: കോളേജ് ഓഫ് എഞ്ചിനീയറിംഗ് കരുനാഗപ്പള്ളിക്ക് അംഗീകാരം

ടിങ്കര്‍ഹബ് ഫൗണ്ടേഷന്റെ മികച്ച ക്യാമ്പസ് അവാര്‍ഡ് കരുനാഗപ്പള്ളി കോളേജ് ഓഫ് എഞ്ചിനിയറിംഗ് സ്വന്തമാക്കി. ക്യാമ്പസിലെ സജീവ പരിപാടികളും, വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തുന്ന സമഗ്രമായ കമ്മ്യൂണിറ്റി വികസന പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് അംഗീകാരം. ടിങ്കര്‍ഹബ് ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍, കുരിയന്‍ ജേക്കബും, ബോര്‍ഡ് അംഗം  ഗോപികയും ചേര്‍ന്നാണ് അവാര്‍ഡ് കൈമാറിയത്. പ്രിന്‍സിപ്പാള്‍ ഡോ. സ്മിതാ ധരന്‍ അവാര്‍ഡ് ഏറ്റുവാങ്ങി.  
  ക്യാമ്പസ് ലീഡ് ആര്‍.ബി.അഭിമന്യു, കോ-ലീഡര്‍മാരായ ബി. അഭിജിത്ത്, ആരോണ്‍ എം. സാബു. ഔട്രിച്ച് ലീഡ് ജോഹാന്‍ ജോര്‍ജ്, വുമണ്‍ ഇന്‍ടെക് ലീഡ് മാളവിക സുനില്‍,  ഇന്റേണ്‍മാരായ ജി.കെ.ധനുഷ്, അഞ്ജിമ രമണന്‍, ആര്‍. ശ്രീഹരി എന്നിവരുടെ ശ്രമങ്ങളാണ് ശ്രദ്ധേയമായത്.ഫാക്കല്‍ട്ടി അഡൈ്വസര്‍ ഡോ. ഷാനി രാര് മേല്‍നോട്ടം വഹിച്ചു.
 

 

date