പട്ടികവര്‍ഗ മേഖലയിലെ പ്രശ്‌നങ്ങള്‍; മന്ത്രി ഒ.ആര്‍.കേളു കൂടിക്കാഴ്ച നടത്തും
പട്ടികവര്‍ഗ മേഖലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് അംഗീക്യത രജിസ്റ്റേഡ് സാമുദായിക സംഘടനാ പ്രതിനിധികളുമായി മാര്‍ച്ച് അഞ്ചിന് രാവിലെ 10.45 മണിക്ക് തിരുവനന്തപുരം, തൈക്കാട് ഗവ.ഗസ്റ്റ് ഹൗസ് ഹാളില്‍ പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക വിഭാഗ ക്ഷേമവകുപ്പ് മന്ത്രി ഒ.ആര്‍.കേളു കൂടിക്കാഴ്ച നടത്തും. സംസ്ഥാനതലത്തില്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സമുദായ സംഘടനകളുടെ ഓരോ പ്രതിനിധിക്ക് പങ്കെടുക്കാം. സംഘടനയുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ പങ്കെടുക്കുന്ന പ്രതിനിധിയുടെ പേരുവിവരം. സ്ഥാന പദവി, ഫോണ്‍ നമ്പര്‍, പ്രസ്തുത കൂടികാഴ്ചയില്‍ നിര്‍ദ്ദേശിക്കാന്‍ ഉദ്ദേശിക്കുന്ന അഭിപ്രായം എന്നിവ സഹിതം മാര്‍ച്ച് ഒന്നിനകം ഡയറക്ടര്‍, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നാലാംനില വികാസ്ഭവന്‍.പി.ഒ. തിരുവനന്തപുരം-695033 എന്ന വിലാസത്തിലോ stdd.pub@gmail.com മുഖേനയോ സമര്‍പ്പിക്കണം. ഫോണ്‍: 0471 2302311, 0471-2303229.
- Log in to post comments