Post Category
ആറ്റുകാൽ പൊങ്കാല: അന്നദാനം നടത്തുന്നവർക്ക് ഭക്ഷ്യസുരക്ഷാ അവബോധ പരിപാടി
ആറ്റുകാൽ പൊങ്കാലയ്ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ഭക്ഷ്യസംരംഭകര്‍, പാചകത്തൊഴിലാളികള്‍ എന്നിവര്‍ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ് അവബോധന പരിപാടി നടത്തും. മാര്‍ച്ച് ഒന്നിന് രാവിലെ 10.30ന് തൈക്കാട് ഭക്ഷ്യസുരക്ഷാ ഭവനിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അന്നദാനവുമായി ബന്ധപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ സംരംഭകര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. പങ്കെടുക്കുന്നവര്‍ ഭക്ഷണം കൈകാര്യം ചെയ്യുന്നവരുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ fsonemomcircle@gmail.com എന്ന ഇ-മെയിലില്‍ മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
date
- Log in to post comments