ജില്ലാ നൈപുണ്യ സമിതി അവലോകന യോഗം
ജില്ലാ നൈപുണ്യ സമിതി അവലോകന യോഗം കളക്ടര്‍ എന്‍. ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയിലെ വ്യവസായ മേഖലയിലെ ഒഴിവുകള്‍ നികത്താന്‍ വൈദഗ്ധ്യം നേടിയവരെ കണ്ടെത്താന്‍ ശ്രമങ്ങള്‍ വ്യാപിപ്പിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. സങ്കല്‍പ്പ് പദ്ധതിയുടെ ഭാഗമായി ഈ സാമ്പത്തിക വര്‍ഷം ജില്ലയില്‍ നടപ്പാക്കുന്ന നാല് പരിശീലന പദ്ധതികളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന നൈപുണ്യ പരിശീലന പരിപാടികളും നൂതന നൈപുണ്യ പദ്ധതികളും ചര്‍ച്ച ചെയ്തു.
വൈക്കോല്‍ ചിത്രനിര്‍മാണ പരിശീലനം പൂര്‍ത്തിയാക്കിയ 20 വനിതകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും തഴപ്പായ നിര്‍മാണ പരിശീലനം പൂര്‍ത്തിയാക്കിയ 17 വനിതകള്‍ക്കുള്ള ആര്‍ട്ടിസാന്‍ കാര്‍ഡ് വിതരണവും കളക്ടര്‍ നിര്‍വഹിച്ചു. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.ജെ ആമിന, ജില്ലാ നൈപുണ്യ സമിതി അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments