Post Category
സഹകരണ പെന്‍ഷന്‍ പ്രൊഫോമ സിറ്റിങ്
സഹകരണ പെന്‍ഷന്‍കാരുടെ മസ്റ്ററിങ് ബയോമെട്രിക്കിലേക്ക് മാറ്റുന്നതിനുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട സ്ഥാപന അധികാരികളില്‍നിന്ന് സ്വീകരിക്കാനുള്ള പെന്‍ഷന്‍ ബോര്‍ഡിന്റെ കൊല്ലം ജില്ലയിലെ സിറ്റിങ് മാര്‍ച്ച് ആറിന് കൊട്ടാരക്കര അര്‍ബന്‍ കോഓപറേറ്റീവ് ബാങ്ക് ഹാളിലും മാര്‍ച്ച് ഏഴിന് ചിന്നക്കട കേരള ബാങ്ക് ഹാളിലും നടക്കും.
മസ്റ്ററിങ് ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ജീവന്‍രേഖ വഴിയാണ് പ്രൊഫോമ പ്രകാരം വിവരങ്ങള്‍ ശേഖരിക്കുന്നത്. പെന്‍ഷന്‍ ബോര്‍ഡ് തയാറാക്കിയ പ്രൊഫോമയോടൊപ്പം ആധാറിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതമാണ് രേഖകള്‍ സമര്‍പ്പിക്കേണ്ടത്.
date
- Log in to post comments