Skip to main content

ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്യൂണിറ്റി കോളേജില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒരുവര്‍ഷമാണ് പ്രോഗ്രാമിന്റെ കാലാവധി. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ https://app.srccc.in/register എന്ന ലിങ്കിലൂടെ സമർപ്പിക്കണം. അവസാന തീയതി മാര്‍ച്ച് 15. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8138801345, www.srccc.in

date