Skip to main content

തൊളിക്കോട് വില്ലേജ് ഓഫിസ് ഉദ്ഘാടനം ഇന്ന്

 

തൊളിക്കോട് വില്ലേജ് ഓഫിസിന്റെ പുതിയ കെട്ടിടം ഇന്ന് വൈകിട്ട് 4.30ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. കെ.എസ്. ശബരിനാഥന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡോ.എ. സമ്പത്ത് എം.പി. മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് വി.കെ മധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിതകുമാരി, പഞ്ചായത്ത് പ്രസിഡന്റ് ഷംന നവാസ്, ജില്ലാ കളക്ടര്‍ ഡോ.കെ.വാസുകി, ബ്ലോക്ക് പഞ്ചായത്ത്-ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
(പി.ആര്‍.പി. 2558/2018)

 

date