Skip to main content

കൈത്തറി മേഖലയിലെ ഉദ്യോഗസ്ഥര്‍ക്ക് ഏകദിന പരിശീലനം

 

കൈത്തറി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക സഹകരണ സംഘങ്ങളിലെ സെക്രട്ടറിമാര്‍, ഹാന്റെക്‌സ്, ഹാന്‍വീവ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി ജി.എസ്.ടി, ഷോറൂം മാനേജ്‌മെന്റ്, ഇ-ഗവേണന്‍സ്, ഇ- മാര്‍ക്കറ്റിംഗ് എന്നീ വിഷയങ്ങളില്‍ സൗജന്യ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ്് ഡവലപ്‌മെന്റ് (കീഡ്)സംഘടിപ്പിക്കുന്ന പരിശീലന പരിപാടി നാളെ (ഒക്ടോബര്‍ 31) രാവിലെ 10  മുതല്‍ വൈകിട്ട് 5 വരെ എറണാകുളത്തെ  കേരള കീഡ് ഓഫീസില്‍ നടക്കും.
(പി.ആര്‍.പി. 2561/2018)

 

 

date