Skip to main content

വയോജനങ്ങള്‍ക്ക് കട്ടില്‍ നല്‍കി കഠിനംകുളം പഞ്ചായത്ത്

 

കഠിനംകുളം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. 60 വയസിന് മുകളില്‍ പ്രായമുള്ള 243 പേര്‍ക്കാണു കട്ടില്‍ നല്‍കിയത്. നിര്‍ധന വയോജനങ്ങള്‍ക്ക് ആശ്വാസം എന്ന നിലയിലാണു പദ്ധതി നടപ്പാക്കുന്നത്. 8,04,000 രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചത്. കൂടുതല്‍ പേരെ പദ്ധതിയുടെ ഭാഗമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. ഫെലിക്‌സ് പറഞ്ഞു.
(പി.ആര്‍.പി. 2562/2018)

 

date