Skip to main content

അനധികൃത റേഷന്‍ കാര്‍ഡുകള്‍ പിടികൂടി കഴക്കൂട്ടം വെട്ട്‌റോഡ് ഭാഗത്ത് ജില്ലാ സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി ആനൂകൂല്യം പറ്റിയിരുന്ന റേഷന്‍ കാര്‍ഡ് ഉടമകളെ കണ്ടെത്തി പൊതു വിഭാഗത്തിലേക്കു മാറ്റി. എ.എ.വൈ, പ്രയോരിറ്റി റേഷന്‍ കാര്‍

അനധികൃത റേഷന്‍ കാര്‍ഡുകള്‍ പിടികൂടി
 
കഴക്കൂട്ടം വെട്ട്‌റോഡ് ഭാഗത്ത് ജില്ലാ സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി ആനൂകൂല്യം പറ്റിയിരുന്ന റേഷന്‍ കാര്‍ഡ് ഉടമകളെ കണ്ടെത്തി പൊതു വിഭാഗത്തിലേക്കു മാറ്റി. എ.എ.വൈ, പ്രയോരിറ്റി റേഷന്‍ കാര്‍ഡുകള്‍ കൈവശംവച്ചിരുന്ന 15 ഓളം ഉപഭോക്താക്കള്‍ക്കെതിരേയാണു നടപടി സ്വീകരിച്ചത്. അനര്‍ഹമായ കാര്‍ഡുകള്‍ കൈവശംവച്ച് റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റുന്നുണ്ടെങ്കില്‍ ഉടന്‍ തിരിച്ചേല്‍പ്പിക്കണമെന്നും അല്ലാത്തപക്ഷം നടപടി സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
(പി.ആര്‍.പി. 2563/2018)

 

date