Skip to main content

സൗജന്യ ചെവി പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ സൗജന്യ ചെവി പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. മുതുകുളം സിഎച്ച്സി ഇഎൻടി അസിസ്റ്റന്റ് സർജൻ ഡോ. ശാരിപ്രിയ ക്യാമ്പിന് നേതൃത്വം നൽകി. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെ സംഘടിപ്പിച്ച ക്യാമ്പിൽ 37ലധികം ആളുകൾ പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ഡോ. എം ഷെറിൻ, നാഷണൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥ ഡോ. അശ്വിനി തുടങ്ങിയവർ പങ്കെടുത്തു.
(പിആർ/എഎൽപി/807)

date