Skip to main content

സ്കൂളുകള്‍ക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിന് കീഴിലെ ആറ് എൽ പി സ്കൂളുകൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. തമ്പകച്ചുവട് ഗവ. യു പി സ്കൂളിൽ നടന്ന ചടങ്ങിൽ പി പി ചിത്തരഞ്ജൻ എംഎൽഎ വിതരണോദ്ഘാടനം നിർവഹിച്ചു. 2024-25 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 49 ലക്ഷം രൂപ വിനിയോഗിച്ചാണ് വിദ്യാലയങ്ങൾക്ക് ലാപ്ടോപ്, ഫർണീച്ചറുകൾ, ഉച്ചഭക്ഷണത്തിനുള്ള പാത്രങ്ങൾ, പട്ടികജാതി-പട്ടികവർഗ വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തത്. ചടങ്ങിൽ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് റ്റി വി അജിത് കുമാർ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി എ ജുമൈലത്ത്, സ്ഥിരംസമിതി അംഗങ്ങളായ കെ ഉദയമ്മ, എം എസ് സന്തോഷ്‌, കെ പി ഉല്ലാസ്, വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥ എം ഉഷാകുമാരി, പിടിഎ പ്രസിഡന്റ്‌ ഇ കെ ജ്യോതിഷ്കുമാർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
(പിആർ/എഎൽപി/808)

date