Skip to main content

കോതറത്തോട് പാലം നിർമ്മാണത്തിന് 26.3 കോടിയുടെ ഭരണാനുമതിയായി- തോമസ് കെ തോമസ് എംഎൽഎ

നെടുമുടി - ചമ്പക്കുളം ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കോതറത്തോട് പാലം നിർമ്മാണത്തിന് 26.3 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി തോമസ് കെ തോമസ് എംഎൽഎ അറിയിച്ചു. 265 മീറ്ററാണ് പാലത്തിൻ്റെ നീളം. 26 മീറ്റർ നീളമുള്ള മൂന്ന് സ്പാനുകളും 12.50 മീറ്റർ നീളമുള്ള 15 പാനുകളും 7.50 മീറ്റർ ക്യാരേജ് വേയും പാലത്തിനുണ്ടാകും. 1.50 മീറ്റർ വീതിയിൽ ഇരുവശത്തും നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയിലാണ് പാലം നിർമ്മിക്കുക. പൊതുമരാമത്ത് പാലം വിഭാഗത്തിനാണ് മേൽനോട്ട ചുമതല. സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കി ടെൻഡർ നടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയതായും എംഎൽഎ അറിയിച്ചു.
 

date