Skip to main content

പ്രളയ ദുരന്തനിവാരണം: 25ന് തണ്ണീർമുക്കത്ത് മോക്ഡ്രില്‍

പ്രളയസാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, രക്ഷാപ്രവർത്തനം എന്നിവയെക്കുറിച്ച് അവബോധം നൽകാനും നിലവിലെ രക്ഷാദൗത്യ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്താനും പമ്പ നദീതട പദ്ധതിയുടെ ഭാഗമായി മാർച്ച്‌ 25ന്  തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ മോക്ഡ്രിൽ നടത്തും. റീ ബിൽഡ് കേരള പ്രോഗ്രാം ഫോർ റിസൾട്സ് പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെയും (കില) ആഭിമുഖ്യത്തിലാണ് മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്. മണ്ണഞ്ചേരി, മുഹമ്മ, ആര്യാട്, ചേർത്തല നഗരസഭ, വയലാർ, കടക്കരപ്പള്ളി, ചേർത്തല തെക്ക്, മാരാരിക്കുളം വടക്ക്, മാരാരിക്കുളം തെക്ക് എന്നീ തദ്ദേശ സ്ഥാപനങ്ങളെയും ജനങ്ങളെയും വിവിധ വകുപ്പുകളെയും ഉൾപ്പെടുത്തിയാണ് തണ്ണീർമുക്കത്ത് മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്. വെള്ളപ്പൊക്കമുണ്ടായാൽ കൃത്യമായ സന്ദേശം ജനങ്ങളിൽ എത്തിച്ച് ദുരന്തമുഖത്ത് നിന്ന്‌ അവരെ സുരക്ഷിത സ്ഥാനത്തെത്തിക്കുക എന്നതാണ് മോക്ഡ്രില്ലിന്റെ ലക്ഷ്യം. ഇതിൻ്റെ തയ്യാറെടുപ്പിന്റെ ഭാഗമായ ടേബിൾ ടോപ്പ് എക്സർസൈസ് 24ന് തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ നടക്കും.
(പിആർ/എഎൽപി/831)

date