Post Category
*ഒപ്പം ആദിവാസി ഉപജീവന സഹായ പദ്ധതി ക്യാമ്പയിന് സംഘടിപ്പിച്ചു*
നെഹ്റു യുവകേന്ദ്ര വയനാടിന്റെയും, കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഒപ്പം ആദിവാസി ഉപജീവന സഹായ പദ്ധതി ക്യാമ്പയിന് സംഘടിപ്പിച്ചു. കളേഴ്സ് ഇടിയംവയല്‍, സി.ബി സ്ട്രൈക്കേഴ്സ് ചെമ്പട്ടിയുടെയും സഹകരണത്തോടെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സെമിനാറും, സൗഹൃദ ഫുട്ബോള്‍ മത്സരവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കെ. ആര് സാരംഗ് ലഹരി വിരുദ്ധ ബോധവൽകരണം നടത്തി. കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി റിസര്‍ച്ച് അസിറ്റന്റ് ജിപ്സ ജഗദീഷ്, കളേഴ്സ് ക്ലബ് സെക്രട്ടറി ശിവപ്രസാദ്, സി.ബി സ്ട്രൈക്കേഴ്സ് സെക്രട്ടറി കെ.ബവീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments