Post Category
നവസംരംഭകര്‍ക്ക് ബാങ്കേഴ്‌സ് മീറ്റ്
കൊട്ടാരക്കര താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നവസംരംഭകര്‍ക്കായി വ്യാഴാഴ്ച (മാര്‍ച്ച് 20) മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിക്കും. സംരംഭങ്ങളുടെ സാമ്പത്തിക സാക്ഷരത മെച്ചപ്പെടുത്തുക, ബാങ്കിങ്ങില്‍ ചെറുകിട വ്യവസായ സംരംഭങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുക, അനുയോജ്യമായ ബാങ്കിങ് സ്‌കീമുകളും സേവനങ്ങളും പരിചയപ്പെടുത്തുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. താലൂക്കിലെ എല്ലാ വ്യവസായ സംരംഭകരും പങ്കെടുക്കണമെന്ന് ഉപജില്ലാ വ്യവസായ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments