Skip to main content

അറിയിപ്പുകൾ

ജൂനിയർ മാനേജർ (അക്കൗണ്ട്സ്) നിയമനം

 

പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡവലപ്മെൻ്റ് സ്ഥാപനത്തിൽ (സി.എഫ്.ആർ.ഡി), ജൂനിയർ മാനേജർ (അക്കൗണ്ട്സ്) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ സി.എഫ്.ആർ.ഡി കാര്യാലയത്തിൽ മാർച്ച് 28-ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്.

 

 യോഗ്യത : എം.കോം ബിരുദം, ഒരുവർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം, പ്രായപരിധി : 36 വയസ്സ്, സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കുന്നതാണ്.

 

*താത്കാലിക നിയമനം*

 

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ സീനിയർ റസിഡൻറ് തസ്‌തികയിൽ താത്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 

 

യോഗ്യത- എം ബി ബി എസ്, എം.എസ് (സർജറി) ഡിഎ൯ബി ഇ൯ കൺസേണ്ട് ഡിസിപ്ലി൯/ടിസിഎംസി രജിസ്ട്രേഷ൯. ആറുമാസ കാലയളവിലേക്കാണ് നിയമനം.

 

 താത്പര്യമുള്ളവർ വയസ്, യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ് എന്നിവ സഹിതം മാർച്ച് 26-ന് മെഡിക്കൽ സൂപ്രണ്ടിൻ്റെ കാര്യാലയത്തിൽ രാവിലെ 10.30ന് നടക്കുന്ന വാക്-ഇ൯- ഇൻ്റെർവ്യൂവിൽ പങ്കെടുക്കണം.

അന്നേ ദിവസം രാവിലെ 10 മുതൽ 10.30 വരെ ആയിരിക്കും രജിസ്ട്രേഷൻ. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്‌തവർക്ക് മുൻഗണന ലഭിക്കും.

 

 

*അറിയിപ്പ്*

 

കേരള ചുമട്ട് തൊഴിലാളി ക്ഷേമ ബോര്‍ഡ് സ്‌കാറ്റേര്‍ഡ് വിഭാഗം അംഗങ്ങളായ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ പാസ്ബുക്ക് സഹിതം മാര്‍ച്ച് 25 നകം ബോര്‍ഡിന്റെ ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തി ചേരുകയോ ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു. 

 

കൂടുതൽ വിവരങ്ങൾക്ക് കേരള ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡ് ജില്ലാ കമ്മിറ്റി, കുമ്മഞ്ചേരി ബിൽഡിങ്ങ്, റ്റി.ഡി. റോഡ്, എറണാകുളം - 682 035 എന്ന വിലാസത്തിൽ ബന്ധപ്പെടുക. 

ഫോണ്‍: 0484 2363752, 2380631

 

കുടിശ്ശിക നിർമാർജ്ജന അദാലത്ത് നീട്ടി*

 

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ നിന്നും പാറ്റേൺ, സി.ബി.സി. പദ്ധതികൾ പ്രകാരം വായ്പയെടുത്ത് ദീർഘകാലമായി കുടിശ്ശിക വരുത്തിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മാർച്ച് 30 വരെ കുടിശ്ശിക നിർമാർജന അദാലത്ത് പ്രകാരമുള്ള പലിശ ഇളവോടെ വായ്പാ തുക ഒറ്റത്തവണയായി തിരിച്ചടക്കാൻ അവസരം.ഇ-മെയിൽ :poekm@kkvib.org ഫോൺ:0484-4869083

 

 

 

date