Skip to main content

ജില്ലാതല നിക്ഷേപകസംഗമം

 

    തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ മധ്യത്തോടെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ച് ജില്ലാതല നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നു. ചെറുകിട ഇടത്തരം വ്യവസായ മേഖലയില്‍ നിക്ഷേപം നടത്തുവാന്‍ തയ്യാറായി വരുന്നവര്‍ക്ക് ആവശ്യമായ അറിവുകളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കുവാനാണ് പ്രസ്തുത സംഗമം സംഘടിപ്പിക്കുന്നത്. സംരംഭകത്വത്തിനാവശ്യമായ വിവിധ ലൈസന്‍സുകളുടെ ലഭ്യത, ബാങ്കുകളില്‍ നിന്നും മറ്റ് ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്പ ലഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍, കിന്‍ഫ്രയുടെ വ്യവസായ പാര്‍ക്കുകളില്‍ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുടങ്ങി വ്യവസായ മേഖലയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും സ്പര്‍ശിക്കുന്നവിധത്തിലാണ് നിക്ഷേപക സംഗമം ക്രമീകരിച്ചിട്ടുളളത്.  ഇതില്‍ പങ്കെടുക്കുവാന്‍ താല്പര്യമുളളവര്‍ തിരുവനന്തപുരം വെളളയമ്പലത്തുളള ജില്ലാ വ്യവസായ കേന്ദ്രത്തിലോ, താലൂക്ക് വ്യവസായ കേന്ദ്രങ്ങളുമായോ ബന്ധപ്പെടേണ്ടതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് ്ോറശര@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തിലോ 9048290020/8547020371 എന്നീ ഫോണ്‍ നമ്പരിലോ ബന്ധപ്പെടണം.
(പി.ആര്‍.പി. 2579/2018)

 

 

date