Skip to main content

വീട് നഷ്ടപ്പെട്ട മത്സ്യതൊഴിലാളികള്‍ക്ക് ധനസഹായം വിതരണം ചെയ്തു

 

കടല്‍ക്ഷോഭത്തില്‍ വീട് പൂര്‍ണ്ണമായും നഷ്ടപ്പെട്ട ചിറയിന്‍കീഴ് താലൂക്കിലെ ചിറയിന്‍കീഴ്,  അഞ്ചുതെങ്ങ് വില്ലേജുകളിലെ  തെരഞ്ഞെടുക്കപെട്ട  45 ഗുണഭോക്താക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന  ധനസഹായത്തിന്റെ  ആദ്യ ഗഡു ചിറയിന്‍കീഴ് പഞ്ചായത്ത്  കമ്മ്യൂണിറ്റി  ഹാളില്‍ നടന്ന ചടങ്ങില്‍ നിയമസഭ  ഡെപ്യൂട്ടി  സ്പീക്കര്‍  വി. ശശി വിതരണം ചെയ്തു.

സ്ഥലം  വാങ്ങി വീട് വച്ചു നല്കുന്നതിനായി 10 ലക്ഷം രൂപയാണ് ഒരു  കുടുംബത്തിന് അനുവദിച്ചിട്ടുള്ളത്.  ഇതില്‍ സ്ഥലം  കണ്ടെത്തി  രജിസ്റ്റര്‍  ചെയുന്നതിനുള്ള  25,000 രൂപയാണ് ആദ്യ  ഗഡുവായി വിതരണം ചെയ്തത്.

ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുഭാഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടീന എസ്, അഞ്ചുതെങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമണ്‍, ഡെപ്യൂട്ടി കളക്ടര്‍ (ദുരിതാശ്വാസം) തുടങ്ങിയവര്‍  പങ്കെടുത്തു.
 (പി.ആര്‍.പി. 2581/2018)

 

date