Skip to main content

രാഷ്ട്രീയ സങ്കല്‍പ ദിവസ് ആചരിച്ചു

 

കളക്ടറേറ്റില്‍ രാഷ്ട്രീയ സങ്കല്‍പ ദിവസ് ആചരണത്തിന്റെ ഭാഗമായി എ.ഡി.എം. വി.ആര്‍ വിനോദ് ജീവനക്കാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇന്ദിരാഗാന്ധിയുടെ ചരമവാര്‍ഷിക ദിനമാണ് രാഷ്ട്രീയ സങ്കല്‍പ ദിവസ് ആയി ആചരിക്കുന്നത്. രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും അര്‍പ്പണബോധത്തോടുകൂടി പ്രവര്‍ത്തിക്കുമെന്നും, ഒരിക്കലും അക്രമമാര്‍ഗ്ഗം സ്വീകരിക്കില്ലെന്നുംമതം, ഭാഷ, പ്രദേശം, തുടങ്ങിയവമൂലമുള്ള ഭിന്നതകളും തര്‍ക്കങ്ങളും രാഷ്ട്രീയമോ സാമ്പത്തികമോ ആയ പരാതികള്‍ സമാധാനപരവംു വ്യവസ്ഥാപിതവുമായ മാര്‍ഗ്ഗങ്ങളിലൂടെ പരിഹരിക്കുമെന്നും ജീവനക്കാര്‍ പ്രതിജ്ഞയെടുത്തു.
(പി.ആര്‍.പി. 2584/2018)

 

date