Post Category
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഭരണഭാഷാ പ്രതിജ്ഞയെടുക്കും
എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും 62-ാം കേരളപ്പിറവി ദിനമായ ഇന്ന് അതത് ഓഫീസ് മേലധികാരികളുടെ നേതൃത്വത്തില്‍ ഭരണഭാഷാ പ്രതിജ്ഞയെടുക്കും. 'മലയാളം എന്റെ ഭാഷയാണ്. മലയാളത്തിന്റെ സമ്പത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. മലയാളഭാഷയെയും കേരളസംസ്‌കാരത്തെയും ഞാന്‍ ആദരിക്കുന്നു. ഭരണ നിര്‍വ്വഹണത്തില്‍ മലയാളത്തിന്റെ ഉപയോഗം സാര്‍വത്രികമാക്കുന്നതിന് എന്റെ കഴിവുകള്‍ ഞാന്‍ വിനിയോഗിക്കും' - എന്നതാണ് പ്രതിജ്ഞ. തുടര്‍ന്ന് ഓഫീസുകളില്‍ ഭരണഭാഷാ സമ്മേളനവും നടക്കും. ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ച വിവിധ പദ്ധതികളുടെ ഭാഗമായാണ് പരിപാടികള്‍ നടക്കുന്നത്.
(പി.ആര്‍.പി. 2585/2018)
date
- Log in to post comments