Skip to main content

പാറശ്ശാല, കോവളം നിയോജക മണ്ഡലങ്ങളിൽ പട്ടയ അസംബ്ലി

പാറശാല നിയോജകമണ്ഡലത്തിലെ പട്ടയവിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി സി.കെ.ഹരീന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ പട്ടയ അസംബ്ലി കൂടുന്നു. മാര്‍ച്ച് 22ന് രാവിലെ 10.30ന് ആനപ്പാറയിലെ കേരള ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്‌മെന്റിലെ കമ്മ്യൂണിറ്റി ഹാളിലാണ് പട്ടയ അസംബ്ലി സംഘടിപ്പിക്കുന്നത്.

കോവളം നിയോജക മണ്ഡലത്തിലെ പട്ടയവിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി മാര്‍ച്ച് 22ന് ഉച്ചയ്ക്ക് ശേഷം 3ന് ബാലരാമപുരം ആര്‍സി സ്ട്രീറ്റിലെ സെന്റ് സെബാസ്റ്റ്യന്‍ ഓടിറ്റോറിയത്തില്‍ എം.വിന്‍സന്റ് എംഎല്‍എയുടെ അധ്യക്ഷതയില്‍ പട്ടയ അസംബ്ലി സംഘടിപ്പിക്കും.

പട്ടയ അസംബ്ലികളില്‍ അതാത് നിയോജക മണ്ഡലങ്ങളിലെ എല്ലാ ജനപ്രതിനിധികളും പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ (ഭൂരേഖ) അറിയിച്ചു.

date