ക്രെഷ് വര്‍ക്കര്‍ നിയമനം
തിരുവനന്തപുരം അര്‍ബന്‍ 2 ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലെ സെന്റര്‍ നമ്പര്‍ 24 ലക്ഷ്മിവിളാകം (പുന്നയ്ക്കാമുഗള്‍ വാര്‍ഡ്), സെന്റര്‍ നമ്പര്‍ 37 പൂജപ്പുര വിടിസി കോമ്പൗണ്ട് (പൂജപ്പുര വാര്‍ഡ്) എന്നീ അങ്കണവാടികളില്‍ ക്രെഷ് വര്‍ക്കര്‍/ ക്രെഷ് ഹെല്‍പ്പര്‍മാരുടെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
അങ്കണവാടി സ്ഥിതിചെയ്യുന്ന വാര്‍ഡിനു സമീപത്തെ സ്ഥിരതാമസക്കാരായ 18നും 35 വയസിനും ഇടയില്‍ പ്രായമുള്ള മതിയായ ശാരീരിക മാനസിക ആരോഗ്യമുള്ള വനിതകള്‍ക്കാണ് അപേക്ഷിക്കാനാകുക. നിലവിലുള്ള ഒഴിവിലേക്ക് ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാനാകില്ല.
വര്‍ക്കര്‍ തസ്തികയിലേക്ക് പ്ലസ്ടുവും, ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്എസ്എല്‍സിയുമാണ് യോഗ്യത. അപേക്ഷകള്‍ മാര്‍ച്ച് 29ന് വൈകിട്ട് അഞ്ചിന് മുമ്പ് പൂജപ്പുര വിടിസി കോമ്പൗണ്ടിലെ ഐസിഡിസി അര്‍ബന്‍ 2 പ്രൊജക്ട് ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. അപേക്ഷഫോം ഐസിഡിഎസ് അര്‍ബന്‍ 2 ഓഫീസില്‍ ലഭിക്കും.
- Log in to post comments