Post Category
ഗോള്‍ഡ് അപ്രൈസര്‍ പരിശീലനത്തിന് തുടക്കം
കേരള കരകൗശലവികസന കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ പരമ്പരാഗത സ്വര്‍ണത്തൊഴിലാളികള്‍ക്കുള്ള ഗോള്‍ഡ് അപ്രൈസര്‍ പരിശീലനത്തിന് തുടക്കമായി. ഉമയനല്ലൂര്‍ ഗോള്‍ഡ് ആന്‍ഡ് അപ്രൈസര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാര്‍ച്ച് 25 വരെയാണ് പരിശീലനം. 150 പേര്‍ക്കാണ് പരിശീലനം.
ചെയര്‍മാന്‍ നെടുവത്തൂര്‍ സുന്ദരേശന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡയറക്ടര്‍ ബോര്‍ഡംഗം പി.എല്‍. എബ്രഹാം അധ്യക്ഷനായി. പ്രോജക്ട് മാനേജര്‍ എസ്. ആദര്‍ശ്, കാഡ്കോ ഡയറക്ടര്‍മാരായ പി. വിജയമ്മ, ഡിക്കല്‍ തോമസ് കയ്യത്ര, ആര്‍ട്ട്കോ ചെയര്‍മാന്‍ വി.എസ് അനൂപ്, കെ.എല്‍ മധുസൂദനന്‍, ടി.എസ് ഹരിശങ്കര്‍, കെ. സോമരാജന്‍, സുനില്‍കുമാര്‍, തിരുപ്പതി രാജന്‍, നിഖില്‍ പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments