ഭരണ ഭാഷാ വാരാചരണം സെമിനാര്‍ സംഘടിപ്പിച്ചു
ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം സിവില്‍ സ്റ്റേഷനില്‍ ഭാഷാ സെമിനാര്‍ സംഘടിപ്പിച്ചു. പ്രാദേശിക ഭാഷാ വ്യത്യാസം മലയാള ഭാഷയില്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ആകാശവാണി അനന്തപുരി എഫ്.എം. പ്രോഗ്രാം എക്‌സിക്യൂട്ടിവ് ബിജു മാത്യു ഉദ്ഘാടനം ചെയ്തു. കവിയും ഭാഷാ വിദഗ്ധനുമായ സുമേഷ് കൃഷ്ണന്‍ വിഷയാവതരണം നടത്തി. എ.ഡി.എം. വി.ആര്‍. വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജി.ബിന്‍സിലാല്‍, കളക്ടറേറ്റ് റിക്രിയേഷന്‍ ക്ലബ് പ്രസിഡന്റ് സിജു എന്നിവരും പ്രസംഗിച്ചു.
(പി.ആര്‍.പി. 2595/2018)
തക്കാളി ഗ്രാമം പദ്ധതി നടപ്പിലാക്കി ആനാട് ഗ്രാമപഞ്ചായത്ത്
തക്കാളികൃഷിയില്‍ സ്വയം പര്യാപ്തത എന്ന ലക്ഷ്യവുമായി തക്കാളി ഗ്രാമം പദ്ധതി നടപ്പിലാക്കി ആനാട് പഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 100 വീടുകളില്‍ തക്കാളി തൈകള്‍ വിതരണം ചെയ്തു. ആനാട് കൃഷിഭവന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
വിഷവിമുക്ത തക്കാളി വികസിപ്പിക്കുന്നതില്‍ പഞ്ചായത്തിലെ എല്ലാ വീടുകളും സ്വയം പര്യാപ്തത നേടുന്നതിനോടൊപ്പം വീടുകളിലെ ജൈവമാലിന്യം തക്കാളിക്കൃഷിക്കായി ഉപയോഗപ്പെടുത്താനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് അറിയിച്ചു. വാര്‍ഡ് തല ഗ്രാമസഭ ചേരുന്ന മുറയ്ക്കാണ് തക്കാളിത്തൈ വിതരണം നടക്കുന്നത്.
(പി.ആര്‍.പി. 2596/2018)
- Log in to post comments