Post Category
വിദാര്‍ഥികള്‍ക്കു കായിക പരിശീലന പദ്ധതിയുമായി ആറ്റിങ്ങല്‍ നഗരസഭ
വിദ്യാര്‍ഥികളില്‍ കായിക വാസന വളര്‍ത്തുക എന്ന ലക്ഷ്യവുമായി പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുയാണ് ആറ്റിങ്ങല്‍ നഗരസഭ. എല്‍.കെ.ജി. മുതല്‍ നാലാം ക്‌ളാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണു പദ്ധതിയുടെ ഗുണഫലം ലഭിക്കുന്നത്.
ആറ്റിങ്ങല്‍ ടൗണ്‍ യു.പി.എസ്, അവനവന്‍ചേരി എല്‍.പി.എസ്, ഡയറ്റ് യു.പി.എസ് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. ക്രിക്കറ്റ്, ഫുട്‌ബോള്‍ തുടങ്ങിയ കായിക ഇനങ്ങളിലും അത്‌ലറ്റിക്‌സിലും പദ്ധതി പ്രകാരം പരിശീലനം നല്‍കും. ഇതിനായി ഒരു സ്‌കൂളിന് ഒന്നര ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. മുന്‍ ദേശീയ കായിക താരം രാമഭദ്രനാണ് പദ്ധതിയുടെ ചെയര്‍മാന്‍. പരിശീലന മികവ് വിലയിരുത്തുന്നതിനായി മൂന്നു മാസത്തിലൊരിക്കല്‍ സ്‌കൂളുകള്‍ തമ്മില്‍ മത്സരം നടത്താനും ആലോചിക്കുന്നുണ്ട്.
(പി.ആര്‍.പി. 2598/2018)
date
- Log in to post comments