Skip to main content

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ അഗ്രോ സര്‍വീസ് സെന്റര്‍

 

കര്‍ഷകര്‍ക്ക് കൃഷി സംബന്ധമായ സേവനങ്ങള്‍ നല്‍കുന്നതിനായി നെടുമങ്ങാട് ബ്ലോക്കില്‍ അഗ്രോ സര്‍വീസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. കൃഷിയിടങ്ങളിലേക്ക് തൊഴിലാളികള്‍, വാടകയ്ക്കുള്ള യന്ത്ര സാമഗ്രികള്‍, കാര്‍ഷികോത്പ്പന്നങ്ങള്‍ എന്നിവ ആവശ്യമുള്ളവര്‍ക്ക് സെന്ററിന്റെ സഹായം ലഭിക്കും. ബ്ലോക്ക് പഞ്ചായത്തിന്റെ ജൈവഗ്രാമം ജൈവ കൃഷി പരിശീലന സേവന കേന്ദ്രത്തിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.

ജൈവവഗ്രാമം - ജൈവ വിപ്ലവം എന്ന ആശയത്തിന് അഗ്രോ സര്‍വീസ് സെന്റര്‍ വലിയ സഹായം ചെയ്യുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു പറഞ്ഞു. കൃഷിക്കാവശ്യമായ വിത്തുകള്‍, ജൈവ വളം,ജൈവ കീടനാശിനി, നടീല്‍ വസ്തുക്കള്‍ എന്നിവ ലഭ്യമാക്കുന്ന ബയോ ഫാര്‍മസിയായും സെന്റര്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലിനായി രജിസ്റ്റര്‍ ചെയ്ത 15 പേര്‍ക്ക് ഗ്രോ ബാഗില്‍ തൈകള്‍ നടുന്നത് മുതല്‍ ട്രാക്ടര്‍ ഓടിക്കുന്നതുവരെയുള്ള പരിശീലനം സെന്ററില്‍നിന്നു നല്‍കി.
(പി.ആര്‍.പി. 2603/2018)
 

 

date