Skip to main content

പാഥേയം പദ്ധതിക്കു കിളിമാനൂരില്‍ തുടക്കമായി

 

വിശക്കുന്നവര്‍ക്ക് ആഹാരം എത്തിക്കുന്ന പാഥേയം പദ്ധതിക്കു കിളിമാനൂരില്‍ തുടക്കമായി. ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി.വി. മുരളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അതിര്‍ത്തിയില്‍ ആഹാരത്തിനു വകയില്ലാത്തവര്‍ക്ക് വീടുകളില്‍ ഉച്ചഭക്ഷണം എത്തിക്കുന്നതാണ് പദ്ധതി.

കുടുംബശ്രീ പ്രവര്‍ത്തകര്‍ തയ്യാറാക്കുന്ന ഭക്ഷണം ഉച്ചയ്ക്ക് 12:30ന് ഗുണഭോക്താക്കളുടെ വീടുകളില്‍ എത്തിക്കും. തുടക്കത്തില്‍ പട്ടികജാതിയില്‍ ഉള്‍പ്പെട്ട 49 പേര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. ജില്ലാ പഞ്ചായത്തും ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് എ. ദേവദാസ്, സെക്രട്ടറി അജയകുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 2605/2018)

 

date